വേർപാട്
ഒരുപാടു ചൊല്ലുവാനില്ലെങ്കിലും ഒരു വാക്കു മിണ്ടാൻ കൊതിച്ചെങ്കിലും ഒരുവേള കൊണ്ടു നീ എന്നെ തനിച്ചാക്കി
ഹൃദയ കവാടം അടച്ചു ...
ഹൃദയ കവാടം അടച്ചു ...
മഴ തോർന്ന സായന്തനങ്ങളിൽ ഓർമ്മകൾ തഴുകുവാൻ കാറ്റായിവന്നു..
ഹിമകണം മൂടിയ ജാലകച്ചില്ല് പോൽ ഹൃദയവും സ്മൃതികളും ഞാനും..
ഒരു വിരൽത്തുമ്പിനാൽ തഴുകവേ മായുന്ന നറുമഞ്ഞുതുള്ളിയെപ്പോലെ മറുവാക്ക് ചൊല്ലി നീ അകലുന്ന നേരമിന്നെവിടെയോ മറയുന്നുഞാനും....
ഇല പൊഴിഞ്ഞേതോ മരത്തിന്റെ കൊമ്പിലെ കരിയിലക്കിളിയൊന്നു പാടി

അവിടെ ഞാൻ ഒറ്റയാവില്ല.
അവിടെന്റെ പൂക്കൾ
വാടില്ല ..
അവിടെന്റെ നൊമ്പരം ആളിപ്പടർന്നശ്രു പൊഴിയുന്ന
മിഴികളാവില്ല
ഇനിയീ
പഴമ്പാട്ടിനാർത്ഥമില്ലെങ്കിലും ഇടറും ഹൃദന്തമേ പാടു...
ചെവി തരാൻ ശ്രോതാക്കൾ ഇല്ലെങ്കിലും കാറ്റിൽ
അലിയാം
അലിഞ്ഞിടാം മൂകം ...

No comments:
Post a Comment