......................................സ്വരം..................................................
ദൈവമേ നീയെന്ന രൂപമെന്താകിലും ദൈവമേ നിൻ നാദം ഏതുസ്വരമാകിലും
ദൈവമേ നീയാണു സത്യം കർമ്മബന്ധങ്ങളും കാലദോഷങ്ങളും നമ്മെ ചുഴറ്റുന്ന
കാലം
സർവ്വനാശങ്ങളും സങ്കടഭാവവും വന്നു നിറയുന്ന നേരം
...
ഒന്നുമറിയാത്ത കാര്യങ്ങളിൽ പോലും എൻ മനം നീറി മുറിവേൽക്കേ
എന്താണ് പോംവഴി എന്നു കണ്ടീടുവാൻ വയ്യാതനങ്ങാതെ
നിൽക്കേ തെല്ലൊരാശ്വാസമായി കാറ്റിൻ കരങ്ങളായ്
വന്നു നീ മെല്ലെ തലോടി ഉണ്മയെ ഉൾക്കൊണ്ടു കൺതുറന്നങ്ങനെ
മുന്നോട്ടു നീങ്ങാൻ
പറഞ്ഞു
ഇന്നൊരു രാപകൽ കൊണ്ടൊരീ
ജീവിതം മണ്ണടിഞ്ഞീടില്ല ഭൂവിൽ.
ഇന്നത്തെ ദുഃഖം ഒരിക്കലും വറ്റാത്ത
കണ്ണീർ പ്രവാഹവുമല്ല ... ഋതുഭേദമെത്തിടുമ്പോലെ നിൻ ജീവനിൽ സുഖ
ദുഃഖമൊഴുകിയെത്തുമ്പോൾ ഹൃദയേശ്വരൻ തന്ന നിയതിയാണിതു സർവം
-അതുമാത്രം
ഓർമ്മിച്ചിരിക്ക ഹൃദയം തുറന്നു നീ പ്രാർത്ഥന ചെയ്യുക-
ഒരു ദിനം നീ
പുഞ്ചിരിക്കും.. എവിടെയും എപ്പോഴുമെന്നിലും നിന്നിലും നിറയുന്ന ദൈവം
തുണക്കും..
പല നാമമെങ്കിലും
പലർ വാഴ്ത്തുമെങ്കിലും പലതല്ല
ദൈവമാം സത്യം ...
അതു നിന്റെ ജീവനിൽ തണലായിടാൻ വേഗം ഇടയാവണേ .
എന്നാഗ്രഹിക്കാം

No comments:
Post a Comment