.....വിടപറയും ഈറൻ നിലാവേ നിനക്കെന്റെ ഹൃദയം ചൊല്ലുന്നു നന്ദി.........
ഒടുവിൽ ഈ വർഷത്തിൻ അന്ത്യ യാമാത്തിലെൻ
അരികിൽ നീ മാത്രം എത്തി
കളി പറഞ്ഞെന്നോട് കൂടെ നടന്നവർ
വഴി മറന്നെന്നെ പിരിഞ്ഞു
സ്മൃതികളിൽ മറവിതൻ മേലാപ്പ് ചാർത്തിയെൻ
മുഖമവർ പാടെ മറച്ചു
അരികിൽ നീ മാത്രം എത്തി
കളി പറഞ്ഞെന്നോട് കൂടെ നടന്നവർ
വഴി മറന്നെന്നെ പിരിഞ്ഞു
സ്മൃതികളിൽ മറവിതൻ മേലാപ്പ് ചാർത്തിയെൻ
മുഖമവർ പാടെ മറച്ചു
എന്റെ വാക്കിന്നായ് കാതുകൾ തന്നവർ എന്റെ നോട്ടത്തിലൂടൂർജ്ജം നിറച്ചവർ എൻ നിഴൽ പോലേ എന്നെ തുടർന്നവർ
എന്റെ രക്തത്തിനു ദാഹിച്ചു നിന്നവർ
എന്നെ ഒറ്റി ക്കൊടുത്തവർ വാക്കിനാൽ എൻ മനസ്സിനെ കുത്തിനോവിച്ചവർ
എന്നെവിട്ടു പിരിഞ്ഞു പോവില്ലെന്നു
കണ്‍ നിറഞ്ഞു കരഞ്ഞു പറഞ്ഞവർ
എന്ടെ നൊമ്പരപ്പൂക്കളെ തൊട്ടവർ
എന്റെ ചിന്തക്ക് ജീവൻ പകർന്നവർ
എന്റെ വാക്കിനു ശബ്ദമായ് തീർന്നവർ
എന്റെ ജീവനും ആത്മാവുതന്നവർ
ഇന്നു രാവിന്റെ നെഞ്ചിൽ മയങ്ങിടും ചന്ദ്ര ലേഖ പോൽ എൻ മനസാക്ഷിയും ..
മിന്നി മാഞ്ഞും തെളിഞ്ഞും നിലാവിന്റെ മഞ്ഞു പാളിയിൽ പുഞ്ചിരിതൂകവേ
എന്റെ രക്തത്തിനു ദാഹിച്ചു നിന്നവർ
എന്നെ ഒറ്റി ക്കൊടുത്തവർ വാക്കിനാൽ എൻ മനസ്സിനെ കുത്തിനോവിച്ചവർ
എന്നെവിട്ടു പിരിഞ്ഞു പോവില്ലെന്നു
കണ്‍ നിറഞ്ഞു കരഞ്ഞു പറഞ്ഞവർ
എന്ടെ നൊമ്പരപ്പൂക്കളെ തൊട്ടവർ
എന്റെ ചിന്തക്ക് ജീവൻ പകർന്നവർ
എന്റെ വാക്കിനു ശബ്ദമായ് തീർന്നവർ
എന്റെ ജീവനും ആത്മാവുതന്നവർ
ഇന്നു രാവിന്റെ നെഞ്ചിൽ മയങ്ങിടും ചന്ദ്ര ലേഖ പോൽ എൻ മനസാക്ഷിയും ..
മിന്നി മാഞ്ഞും തെളിഞ്ഞും നിലാവിന്റെ മഞ്ഞു പാളിയിൽ പുഞ്ചിരിതൂകവേ
പിന്തിരിഞ്ഞു ഞാൻ മൌ നമായ് നോക്കവേ പിന്നിലാരെയും കണ്ടില്ല
കൂട്ടിനായ് ഇന്നു രാത്രി കൊഴിഞ്ഞു പുത്‌വർഷ മിന്നു വന്നു നിറഞ്ഞു നന്ദി
ചൊല്ലുന്നു ഞാൻ എന്റെ കൂട്ടിനായ് വന്ന വന്നൊരീറൻ നിലാ മഞ്ഞുതുള്ളിയെ

No comments:
Post a Comment