...... ഉണർത്തുപാട്ട്......
ഇനിയും സന്ദ്യകൾ ഇതുവഴി എത്തും
പകലോൻ കടലിൽ പോയ്മറയും
ഇനിയും രക്തം കൈകളിൽ ഒഴുകും
പുതു മാമാങ്കം അരങ്ങേറും .. പ്രതികാരത്തിൻ വാൾ മുന ഏന്തും
യുവ ചേതന തുടി കൊട്ടീടും.... മരണമൊരിക്കൽ വന്നീടും
അതിൽ ഭയമില്ലൊട്ടും അറിഞ്ഞീടു..
സ്മരണകൾ മീട്ടും വീണകൾ വേണ്ട
സമരത്തിൻ ശങ്കൊലികൾ മതി .
ഉയിരിൽ ഉണർവു പകര്ന്നീടാൻ ചുടു രകതം ചിന്തിയ മണ്ണ് മതി .
അടിച്ചമർത്താൻ അടിമത്തത്തിൻ കറുത്ത കൈകൾക്കാവില്ല .
പിടിച്ചുയർത്താൻ പോരാടീടാൻ കരുത്തുറഞ്ഞീകൈകൾ മതി. മിടിക്കുമെന്നും ഹൃദയം നമ്മൾ പകുത്തു പങ്കിട്ടെന്നാലും .
പടുത്തുയർത്തും മാനവസ്നേഹം മരിക്കുവോളം വാനോളം .
ഇനിയീ നാട്ടിൽ അന്നംകിട്ടാ- തൊരു കണ്ണും നീരണിയരുത് .
ഇനിയീ കുഞ്ഞി കൈകളതൊന്നും അടിമപ്പണികൾ ചെയ്യരുത് .
തെരുവോരത്തിനി ഉദരം പേറും കുഞ്ഞെടത്തി മരിക്കരുത് .
പടു വാർദക്യം പകച്ചുവീഴും പകലുകൾ പൊട്ടി മുളക്കരുത് .
ഹരിതമുറങ്ങും കാടിൻ മുകളിൽ നിലകൾ കെട്ടി പൊക്കരുത് .
പതഞ്ഞു പായും പുഴതൻ നെഞ്ചിൽ
പടുകൂറ്റൻ ചിറ കെട്ടരുത് .
പൊരുതുക വീണ്ടും പോരാടുക നീ ജനിച്ച മണ്ണിൽ ജീവിക്കാൻ .
ഒരിറ്റു ദാഹ ജലത്തിന്നായി ഒരു മാറ്റത്തിൻ നീതിക്കായ് ...
നവ ലോകത്തിൻ പിറവിക്കായ് പുതു തലമുറ അന്തിയുറങ്ങാനായ്
മരണം ഒരിക്കൽ തേടി വരും നിൻ ഹൃദയം നിന്നെ കൈവെടിയും .
അടിമത്തങ്ങളും അവഹേളനവും ചുടുകാട്ടിൽ വീെണരിയട്ടെ പുതുസ്നേഹത്തിൻ ചെറു- പൂമ്പാറ്റകൾ
ഇവിടീ മണ്ണിൽ പാറട്ടെ .....

No comments:
Post a Comment